കൊല്ലം: കൊല്ലം അഞ്ചല്‍ അമൃതാലയത്തില്‍ ഭാര്യ ലേഖ (40) യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജയനെ (45) സമീപത്തെ കട്ടിലില്‍ വിഷം കഴി...
കൊല്ലം: കൊല്ലം അഞ്ചല്‍ അമൃതാലയത്തില്‍ ഭാര്യ ലേഖ (40) യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജയനെ (45) സമീപത്തെ കട്ടിലില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ഇവര്‍ താസമിച്ചിരുന്ന ഇരുനിലകെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു സംഭവം നടന്നത്.
എന്നാല്‍, സംഭവ സമയം ഇവരുടെ രണ്ടു കുട്ടികള്‍ അടുത്ത മുറികളില്‍ ഉറങ്ങുകയായിരുന്നു.
താഴത്തെ നിലയില്‍ താമസിക്കുന്ന ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവും ബഹളം കേട്ട് മുകളിലത്തെ നിലയില്‍ എത്തി.
പൂട്ടിയിരുന്ന വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന വെട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി്.
Keywords: Husband, Wife, Kollam, Killed, Suicide
COMMENTS