ന്യൂഡല്‍ഹി: പഴങ്കഥകളെപ്പോലെ ഉത്തര്‍ പ്രദേശിലെ ഹര്‍ദോയിലെ ഗ്രാമത്തില്‍ വീടിന്റെ തറയ്ക്കുവേണ്ടി എടുത്ത കുഴിയില്‍ 25 ലക്ഷത്തോളം വിലമതി...
ന്യൂഡല്‍ഹി: പഴങ്കഥകളെപ്പോലെ ഉത്തര്‍ പ്രദേശിലെ ഹര്‍ദോയിലെ ഗ്രാമത്തില്‍ വീടിന്റെ തറയ്ക്കുവേണ്ടി എടുത്ത കുഴിയില്‍ 25 ലക്ഷത്തോളം വിലമതിക്കുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വര്‍ണ്ണവും നാലരക്കിലോ വെള്ളിയും ലഭിച്ചു.
നിധി കിട്ടിയ കാര്യം യുവാവ് രഹസ്യമാക്കി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്യം നാട്ടില്‍ പാട്ടായതോടെ പൊലീസ് ചോദ്യം ചെയ്യലില്‍ സത്യാവസ്ഥ പറഞ്ഞ യുവാവിനോട് ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന അമൂല്യ വസ്തുക്കള്‍ പറമ്പിന്റെ ഉടസ്ഥന് കൈവശം വയ്്ക്കാന്‍ കഴിയില്ലെന്ന അറിയിച്ചതോടെ നിധി പൊലീസിന് കൈമാറി.
1878 ലെ നിയമപ്രകാരം ഭൂമിക്കടിയില്‍ നിന്ന ലഭിക്കുന്ന അമൂല്യ വസ്തുക്കള്‍ ജില്ലാ റവന്യൂ ഓഫീസര്‍ക്ക് കൈമാറുകയും പിന്നീടത് സര്‍ക്കാരിലേക്ക് നല്‍കും.
അന്വേഷണത്തില്‍ മറ്റുടമസ്ഥരില്ലെന്ന് കണ്ടാല്‍, ഒരുപക്ഷേ, നടപടിക്രമങ്ങള്‍ക്കൊടുവില്‍ യുവാവിന് തന്നെ നിധി തിരികെ ലഭിച്ചേക്കാം.
Keywords: Treasure, New Delkhi
COMMENTS