എറണാകുളം: പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്ത തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. 2009 ആഗസ്റ്റ് 21 ആലപ്പുഴയിലേക്...
എറണാകുളം: പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്ത തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി.
2009 ആഗസ്റ്റ് 21 ആലപ്പുഴയിലേക്ക് പോകുംവഴി ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ എം. ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികളില്‍ ഒമ്പത് പേര്‍ക്ക് തിരുവനന്തപുരം സി.ബി.ഐ കോടതി ജീവപര്യന്ത കഠിന തടവും, 55000 രൂപ പിഴയും വിധിച്ചിരുന്നു.
എന്നാല്‍, സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിന്മേലാണ് കൊലക്കുറ്റം നിലനില്‍ക്കില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജീവപര്യന്ത ശിക്ഷ ഒഴിവാക്കിയത്.
ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.
എന്നാല്‍, രണ്ടാം പ്രതി കാരി സതീശ് അപ്പീല്‍ നല്‍കിയിരുന്നില്ല.
Keywords: Paul Muthoot, High Court, Case
COMMENTS