ശ്രീനഗര്‍: ജമ്മുകാശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കരുതല്‍ വ...
ശ്രീനഗര്‍: ജമ്മുകാശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കരുതല്‍ വീട്ടുതടങ്കലിലാക്കിയിരുന്ന മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ അംഗവുമായ ഫറൂഖ് അബ്ദുള്ളയെ ഇന്നലെ അര്‍ദ്ധരാത്രിയോടെ പൊതു സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിയിലാക്കി.
പൊലീസിന് വിചാരണയോ, കോടതി നടപടികളോ ഇല്ലാതെ ഒരു വ്യക്തിയെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ അനുവദിക്കുന്നതാണ് ജമ്മുകാശ്മീരിലെ പൊതുസുരക്ഷാ നിയമം.
അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയതിനെതിരെ രാജ്യസഭ എം.പി. വൈക്കോ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയും കേന്ദ്ര സര്‍ക്കാരിനോടും, ജമ്മു കാശ്മീര്‍ സര്‍ക്കാരിനോടും വിശദികരണം തേടുകയും ചെയ്തതിനു തൊട്ടു മുന്‍പാണ് കേന്ദ്ര നടപടി.
തീവ്രവാദികള്‍ക്കെതിരെ സാധാരണ ഉപയോഗിക്കുന്നതാണ് പൊതു സുരക്ഷ നിയമം.
ഇതിനിടെ കാശ്മീരിലെ സുരക്ഷാ ഗതികള്‍ വിലയിരുത്തിക്കൊണ്ട് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
ദേശീയ സുരക്ഷ ഉപദേഷ്ടവ്, കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Keywords: Jammu Kashmir, Farooq Abdullah
COMMENTS