കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രത്യോക ശ്രദ്ധയുള്ളവരാണ് മതാപിതാക്കള്‍. അവരുടെ ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, ചര്‍മ്മസംരക്ഷണത്തിന്റെ കാര...
കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പ്രത്യോക ശ്രദ്ധയുള്ളവരാണ് മതാപിതാക്കള്‍. അവരുടെ ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്.
കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിച്ച് അവരെ ആകര്‍ഷണമാം വിധം അണിയിച്ചൊരുക്കാന്‍ വിപണിയില്‍ ലഭ്യമാകുന്ന ക്രീമുകള്‍ ഉള്‍പ്പെടെ പലവിധ പരീക്ഷണങ്ങളും നടത്താറുമുണ്ട്.
എന്നാല്‍, ഈവിധ പരീക്ഷണങ്ങളെല്ലാം തത്ക്കാല ഫലം മാത്രമാണ് ലഭ്യമാക്കുക. മാത്രമല്ല, കാലക്രമേണ ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു.
എന്നാല്‍, പാര്‍ശ്വഫലമൊന്നുമില്ലാതെ തികച്ചും പ്രകൃതിദത്ത മാര്‍ഗ്ഗത്തിലൂടെ കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കാം.
കുഞ്ഞുങ്ങളുടെ ചര്‍മ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഓയില്‍ മസാജ്.
വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഓയില്‍ക്കുട്ടിനെക്കുറിച്ച് അറിയൂ...
ആവശ്യമുള്ള സാധനങ്ങള്‍: വെളിച്ചെണ്ണ, കരിഞ്ചീരകം, തവിട്ടു വെണ്‍പാല (വെമ്പറപറ്റ), തുളസി, ചെത്തിപ്പൂ
തയ്യാറാക്കേണ്ട വിധം: ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച് നല്ലതുപോലെ ചൂടാക്കിയ ശേഷം ഇതില്‍ കാല്‍ കിലോ വെളിച്ചെണ്ണ ഒഴിച്ച് കുറഞ്ഞ തീയില്‍ തിളപ്പിക്കുക.
ഇതിലേക്ക് അധികം പൊടിക്കാത്ത ഒരു ടേബിള്‍ സ്പൂണ്‍ കരിഞ്ചീരകപ്പൊടി ചേര്‍ക്കുക.
ശേഷം ഇതിലേക്ക് രണ്ട് - മൂന്ന് കഷ്ണം തവിട്ട് വെണ്‍പാല ഇടുക. വെണ്‍പാല ഇടുമ്പോള്‍ തന്നെ എണ്ണയ്ക്ക് തവിട്ടു നിറം വരും.
ശേഷം ഇതില്‍ അവസാനമായി തെച്ചിപ്പൂവും തുളസിയും ചെറുതായി ചതച്ചോ, മിക്‌സിയില്‍ ചെറുതായി ഒന്നടിച്ചോ ചേര്‍ക്കുക.
ഈ ചേരുവകള്‍ എല്ലാം ചേര്‍ന്ന് എണ്ണയ്ക്ക് ചുവന്ന നിറം വരുന്നതുവരെ ചെറു ചൂടില്‍ തിളപ്പിക്കുക.
ചുവന്ന നിറം വന്ന ശേഷം എണ്ണ വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം അരിച്ചെടുക്കുക.
ഉപയോഗിക്കേണ്ടവിധം: ഈ എണ്ണ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് അര മുക്കാല്‍ മണിക്കൂറിന് മുമ്പ് ദേഹത്ത് തേയ്ച്ച് നല്ലതുപോലെ മസാജ് ചെയ്യുക.
അരിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ ചെറുപയര്‍ പൊടിയോ, കടലമാവോ ഉപയോഗിച്ച് കഴുകുക.
ചര്‍മ്മത്തിന് നിറവും, തിളക്കവും, മൃദുത്വവും ലഭിക്കാന്‍ മാത്രമല്ല, ഇത് കുഞ്ഞിന്റെ തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജിക്കും, ചൊറിച്ചിലിനും, ചുവന്നു തടിക്കലിനുമെല്ലാം നല്ലൊരു പരിഹാര മാര്‍ഗ്ഗം കൂടിയാണ്.
Keywords: Baby, Fairness, Skin, Oil Massage
COMMENTS