ന്യൂഡൽഹി: പാകിസ്ഥാനിൽ ലാഹോറിന്റെ വടക്കുപടിഞ്ഞാറൻ മേഖല പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പത്തിന്റെ തുടർച്ചയായി ഡൽഹിയിലും പ്രകമ്പനം. ജമ്മുകശ്മീ...
ന്യൂഡൽഹി: പാകിസ്ഥാനിൽ ലാഹോറിന്റെ വടക്കുപടിഞ്ഞാറൻ മേഖല പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പത്തിന്റെ തുടർച്ചയായി ഡൽഹിയിലും പ്രകമ്പനം.
ജമ്മുകശ്മീരിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലും ഡൽഹിയിലും വൈകുന്നേരം 4.35 നാണ് റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
അതിർത്തിപ്രദേശത്തു നിന്ന് പ്രകമ്പനങ്ങൾ ഡൽഹിയിലും എത്തി. സെക്കൻഡുകൾ ഡൽഹിയുടെ പല മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.
നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചണ്ഡിഗഡ്, ഡറാഡൂൺ തുടങ്ങിയ മേഖലകളിലും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളായ ഇസ്‌ലാമാബാദ്, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലും പ്രകമ്പനുണ്ടായി.
COMMENTS