സൗദി: സൗദി സര്‍ക്കാരിന്റെ പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ ഡ്രോണ്‍ ആക്രമണം. അബാഖൈഖ്, ഖുറൈസ് മേഖലയില...
സൗദി: സൗദി സര്‍ക്കാരിന്റെ പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ ഡ്രോണ്‍ ആക്രമണം.
അബാഖൈഖ്, ഖുറൈസ് മേഖലയിലുള്ള എണ്ണശുദ്ധീകരണശാലകളാണ് ആക്രമണത്തിന് ഇരയായത്. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ബുഖ്‌യാഖിലേത് ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് എയില്‍ സ്‌റ്റെബിലൈസേഷന്‍ പഌന്റാണ്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് ആക്രമണമുണ്ടായത്.
വന്‍ സ്‌ഫോടനത്തോടെ തീപിടിക്കുകയായിരുന്നു. ഇതോടൊപ്പം പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
തീ അണയ്ക്കാനുള്ള രക്ഷാപ്രവര്‍ത്തന ഊര്‍ജ്ജിതശ്രമങ്ങള്‍ നടത്തുന്നതായും, മാത്രമല്ല, ഇപ്പോള്‍ തീ നിയന്ത്രണവിധേയമാണെന്നും സൗദി മന്ത്രി അറിയിച്ചു.
എന്നാല്‍, ആക്രമണത്തിന് പിന്നിലാരാണെന്നോ, പരിക്കേറ്റവരെക്കുറിച്ചോ വ്യക്തമാക്കാന്‍ സൗദി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
Keywords: Saudi, Aramco Oil Factory, Fire Drone Attack
COMMENTS