വാഷിങ്ടൺ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. ബോൾട്ടന്റെ തീരുമാനങ്ങൾ പലതും തനിക്ക് അം...
വാഷിങ്ടൺ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പുറത്താക്കി.
ബോൾട്ടന്റെ തീരുമാനങ്ങൾ പലതും തനിക്ക് അംഗീകരിക്കാൻ കഴിയാത്തവ ആണെന്നും അതിനാൽ അദ്ദേഹത്തോടു സേവനം അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നതായും ട്രംപ് വ്യക്തമാക്കി.
ട്രംപ് അഭിപ്രായ ഭിന്നത അറിയിച്ചതിനെ തുടർന്ന് ബോൾട്ടൺ വൈറ്റ്ഹൗസിന് രാജി കൈമാറുകയായിരുന്നു.
രാജിക്കത്ത് നേരത്തേ കൊടുത്തിരുന്നുവെന്നും ഇക്കാര്യത്തിൽ ട്രം പിന്റെ വാക്കുകൾ ശരിയല്ലെന്ന് ജോൺ ബോൾട്ടൺ ട്വീറ്റ് ചെയ്തു.
കൂടുതൽ കാര്യങ്ങൾ പിന്നാലെ പറയാമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരകൊറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ കാര്യങ്ങളിൽ നിന്നോട് ബോൾട്ടന് കടുത്ത അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. മാത്രമല്ല ട്രംപിനെ നോക്കുകുത്തിയാക്കി സ്വന്തം നിലയിൽ തീരുമാനങ്ങൾ കൈക്കൊണ്ടു നടപ്പാക്കുകയും ചെയ്തിരുന്നു.
ഇതാണ് അദ്ദേഹത്തിൻറെ പുറത്താക്കലിന് കാരണമായി മാറിയതെന്നാണ് സൂചന. അടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ അടുത്താഴ്ച നിയമിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

COMMENTS