കണ്ണൂര്‍: മാഹിയില്‍ സി.പി.എം. പന്തക്കല്‍ ബ്രാഞ്ച് സെക്രട്ടറി ബിജുവിന് നേരെ ബോംബ് എറിഞ്ഞ കേസില്‍ വാദി പ്രതിയായി. ബ്രാഞ്ച് സെക്രട്ട...
കണ്ണൂര്‍: മാഹിയില്‍ സി.പി.എം. പന്തക്കല്‍ ബ്രാഞ്ച് സെക്രട്ടറി ബിജുവിന് നേരെ ബോംബ് എറിഞ്ഞ കേസില്‍ വാദി പ്രതിയായി.
ബ്രാഞ്ച് സെക്രട്ടറി ബിജുവിനെയും സഹായി വിനോദിനെയെയും മാഹി പൊലീസ് സൂപ്രണ്ട് വംശീദര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന തനിക്ക് നേരെ ആരോ ബോംബെറിഞ്ഞുവെന്ന് ബിജുവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് വിനോദിനെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ വിനോദിനെക്കൊണ്ട് ബിജു തനിക്ക് നേരെ ബോംബെറിയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇതേത്തുടര്‍ന്ന് ബിജുവിനെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
Keywords: Arrested, CPM, Branch Secretary, Kannur
COMMENTS