ബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യം 90 - 95 ശതമാനം 90 95 ശതമാനം വിജയമായിരുന്നു എന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു. അഞ്ച് ശതമാനം മാത്രമാണ്...
ബംഗളൂരു: ചന്ദ്രയാൻ-2 ദൗത്യം 90 - 95 ശതമാനം 90 95 ശതമാനം വിജയമായിരുന്നു എന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ പറഞ്ഞു.
അഞ്ച് ശതമാനം മാത്രമാണ് പിഴവ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ദൗത്യം ഒരു പരാജയമാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുവർഷം ചന്ദ്രനെ ഭ്രമണം ചെയ്യുന്ന രീതിയിലാണ് ഓർബിറ്റർ വിഭാവനം ചെയ്തത് . എന്നാൽ വിക്ഷേപണത്തിലെ കൃത്യത നിമിത്തം ഓർബിറ്ററിന് ഏഴ് വർഷത്തെ ആയുസ്സ് ലഭിക്കുമെന്നും ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.
ഒരു വർഷം മാത്രം ആയുസ്സ് നിശ്ചയിച്ച സ്ഥാനത്ത് ആറു വർഷം കൂടി ആയുസ്സ് ലഭിക്കുന്നത് ശാസ്ത്രചരിത്രത്തിൽ തന്നെ ചെറിയ സംഭവം അല്ലെന്നും ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.
ഓർബിറ്റർ, ലാൻഡർ, റോവർ, എന്നിങ്ങനെ മൂന്ന് ദൗത്യങ്ങൾ ഒരേസമയം നിറവേറ്റുന്ന രീതിയിലായിരുന്നു ഇന്ത്യ പദ്ധതി വിഭാവന ചെയ്തത്. മാത്രമല്ല ചന്ദ്രനിൽ ഇതുവരെ ഒരു പേടകവും ഇറങ്ങാത്ത, അതിസങ്കീർണമായ കാലാവസ്ഥയുള്ള ദക്ഷിണധ്രുവത്തിൽ ആയിരുന്നു റോവർ ഇറക്കിയത്.
നിർണായക ഘട്ടത്തിൽ ചന്ദ്രോപരിതലത്തിൽ നിന്നു കേവലം രണ്ട് കിലോമീറ്റർ ഉയരത്തിൽ വച്ചാണ് റോവറുമാള്ള ബന്ധം മിഷൻ കൺട്രോളിന് നഷ്ടമായത്.
0.6 ശതമാനം മാത്രമാണ് ദൗത്യത്തിൽ പിഴവ് സംഭവിച്ചത്. വിക്രം ലാൻഡർ ദൗത്യം പരാജയപ്പെട്ടുവെങ്കിലും നിർണായകമായ വിവരങ്ങൾ ചന്ദ്രയാൻ പേടകത്തിന് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
10 ചതുരശ്ര കിലോമീറ്റർ പ്രദേശം മൂന്ന് ദിവസത്തിനുള്ളിൽ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കും. അതുവഴി വിക്രം ലാൻഡർ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോഴും ലാൻഡറിൽ നിന്നു ചില സന്ദേശങ്ങൾ ഓർബിറ്ററിന് ലഭിക്കുന്നുണ്ട്. ഇതു പ്രതീക്ഷ പകരുന്ന കാര്യമാണെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ പറഞ്ഞു.
കേവലം ഒരു ചാന്ദ്രദിനത്തിന്റെ ആയുസ്സാണ് റോവറിന് നിശ്ചയിച്ചിരുന്നത്. ഭൂമിയിലെ 15 ദിവസം വരും ഇത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ -180 ഡിഗ്രിയാണ് രാത്രികാല താപനില. ഈ താപനിലയെ തകർന്നു റോവറിന് അതിജീവിക്കാൻ കഴിയുമോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

COMMENTS