ശ്രീഹരിക്കോട്ട : ഇന്ന് ഉച്ചയ്ക്ക് 1.15 ന് ചന്ദ്രയാന്‍ 2 ഒരു നിര്‍ണ്ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തികരിച്ചു. ഏതാനം നിമിഷങ്ങള്...
ശ്രീഹരിക്കോട്ട : ഇന്ന് ഉച്ചയ്ക്ക് 1.15 ന് ചന്ദ്രയാന്‍ 2 ഒരു നിര്‍ണ്ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തികരിച്ചു.
ഏതാനം നിമിഷങ്ങള്‍ മാത്രം നീണ്ട് നില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെ ഓര്‍ബിറ്ററില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പ്പെട്ടു.
ചന്ദ്രയാന്‍ 2 ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റ ദൂരത്തിലുള്ള ഭ്രമണപഥത്തിലാണുള്ളത്.
വിക്രം ലാന്‍ഡറില്‍ നിന്ന് വേര്‍പ്പെട്ട ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ തുടരുകയും ഓര്‍ബിറ്ററിലെ ഹൈ റെസലൂഷ്യന്‍ കാമറ നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് സൈറ്റിന്റ ചിത്രങ്ങളെടുത്ത് ഭൂമിയിലേക്ക് കൈമാറും ചെയ്യും.
മാത്രമല്ല, വിക്രം ലാന്‍ഡര്‍ വീണ്ടും രണ്ട് പ്രാവശ്യമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തില്‍ നിന്നുള്ള അകലം കുറയ്ക്കും.
ഒരു ഭ്രമണപഥവും, ലാന്‍ഡര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ 2 ദൗത്യം.
ഉപഗ്രഹത്തിന്റെ ബാഹ്യ അന്തരീക്ഷം പഠിച്ച് ഭ്രമണപഥം ഒരു വര്‍ഷത്തോളം ചന്ദ്രനെ ചുറ്റും.
എന്നാല്‍, ചന്ദ്ര ദക്ഷിണ ധ്രുവത്തിനടുത്തുള്ള സ്ഥലത്ത് 14 ഭൗമദിനങ്ങള്‍ ചുറ്റിക്കറങ്ങി റോവര്‍ ഉപരിതലവും ഉപ - ഉപരിതല പരീക്ഷണങ്ങള്‍ നടത്തും.
ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ റോവര്‍ ഇറക്കുന്നതോടെ ലോകത്തിലെ നാലാമത്തെ രാജ്യമായും, ചന്ദ്ര ദക്ഷിണധ്രുവ മേഖലയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യുന്ന ലോകത്തിലെ ഏക രാജ്യമായും ഇന്ത്യ മാറും.
ഇപ്പോള്‍ ഉപഗ്രഹത്തിലെ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
Keywords: Chandrayan 2, ISRO
COMMENTS