വാഷിംഗ്ടണ്‍: ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ വിക്രമിന് ചന്ദ്രോപരിതലത്തിലെ ലാന്‍ഡിംഗിനിടെ ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെട്ടതിന് കാരണ...
വാഷിംഗ്ടണ്‍: ചന്ദ്രയാന്‍ 2 ലാന്‍ഡര്‍ വിക്രമിന് ചന്ദ്രോപരിതലത്തിലെ ലാന്‍ഡിംഗിനിടെ ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെട്ടതിന് കാരണം ഹാര്‍ഡ് ലാന്റിംഗാണെന്ന തെളിവുമായി നാസയുടെ റിപ്പോര്‍ട്ട്.
ചന്ദ്രയാന്‍ 2 ന്റെ ലാന്‍ഡര്‍ വിക്രം സോഫ്റ്റ് ലാന്‍ഡിംഗിന് മിനിറ്റുകള്‍ മാത്രം ശേഷിക്കെ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെടുത്താന്‍ കാരണമായി എന്നാണ് നാസയുടെ തെളിവു സഹിതമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ലാന്‍ഡിങ്ങിന് ശ്രമിച്ച ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയില്‍ നിഴല്‍ വീഴാന്‍ തുടങ്ങിയതിനാല്‍ യു.എസ്. ബഹിരാകാശ ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇതുവരെ വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ പറഞ്ഞു.
മാത്രമല്ല, ഒക്ടോബറില്‍ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയില്‍ വെളിച്ചം ലഭിക്കുകയാണെങ്കില്‍ വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും നാസ വ്യക്തമാക്കി.
അതേസമയം, ലാന്‍ഡറില്‍ എന്താണ് തെറ്റ് സംഭവിച്ചതെന്ന് ഒരു ദേശീയ തലത്തിലുളള കമ്മിറ്റി ഇപ്പോള്‍ വിശകലനം ചെയ്യുകയാണെന്നും, മാത്രമല്ല, കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവി പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഇസ്‌റോ മേധാവി കെ. ശിവന്‍ പറഞ്ഞു.
Keywords: Chadrayaan 2, Vikram Lander, Hard Landing, Nasa
COMMENTS