തിരുവനന്തപുരം: കേരളത്തിൽ അഞ്ച് നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം വന്നതോടെ രാഷ്ട്രീയ നീക്കങ്ങൾ സജീവമായി. വട്ടിയൂർക്കാവ്, കോ...
തിരുവനന്തപുരം: കേരളത്തിൽ അഞ്ച് നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം വന്നതോടെ രാഷ്ട്രീയ നീക്കങ്ങൾ സജീവമായി.
വട്ടിയൂർക്കാവ്, കോന്നി, എറണാകുളം, അരൂർ, മഞ്ചേശ്വരം എന്നീ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബർ 21നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 24ന് നടക്കും.
മഹാരാഷ്ട്ര, ഹരിയാന എന്നീ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളിൽ നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. ഈ മാസം 27ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.
കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
കോന്നി എംഎൽഎ ആയിരുന്ന അടൂർ പ്രകാശ് ആറ്റിങ്ങൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച് പാർലമെൻറിലേക്ക് പോയതോടെയാണ് ഈ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വട്ടിയൂർകാവ് എംഎൽഎ ആയിരുന്ന കെ മുരളീധരൻ വടകരയിൽ മത്സരിച്ച് വിജയിച്ചതോടെയാണ് ഇവിടെയും ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
നിലവിൽ ഇടതുമുന്നണിക്ക് കൈവശമുള്ള ഏക സീറ്റാണ് അരൂർ. അരൂർ എംഎൽഎ ആയിരുന്ന ആരിഫ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് വിജയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ആശ്വാസം പകർന്ന ഏക വിജയമായിരുന്നു ആരിഫിനു ലഭിച്ചത്.
ആലപ്പുഴയിൽ ആരിഫ് വിജയിച്ചുവെങ്കിലും അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന അരൂർ മണ്ഡലത്തിൽ അദ്ദേഹം പിന്നിൽ പോയിരുന്നു . ഇത് പ്രതിപക്ഷ കക്ഷികൾക്ക് പ്രതീക്ഷ പകരുന്നുണ്ട്.
എറണാകുളം എംഎൽഎ ഹൈബി ഈഡൻ എറണാകുളം ലോക്സഭാ സീറ്റിൽ നിന്നാണ് വിജയിച്ചത്. മഞ്ചേശ്വരത്ത് സിറ്റിങ് എംഎൽഎ ആയിരുന്ന അബ്ദുൾറസാഖ് അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രനെ അബ്ദുറസാഖ് പരാജയപ്പെടുത്തിയത്. ഇതിൻറെ പേരിൽ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് സുരേന്ദ്രൻ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ എല്ലാ മുന്നണികളും രാഷ്ട്രീയ യോഗങ്ങൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുകയാണ്. സ്ഥാനാർഥി നിർണയവും സജീവമായിട്ടുണ്ട്. എത്രയും വേഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് മുന്നിലെത്താനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളും

COMMENTS