തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി വട്ടിയൂര്‍ക്കാവില്‍ മുന്‍ അദ്ധ്യക്ഷന്‍ ...
തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി വട്ടിയൂര്‍ക്കാവില്‍ മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും കോന്നിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും മത്സരിക്കും.
അതേസമയം, മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഇരുവരും നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാല്‍, ആര്‍.എസ്.എസിന്റെ അനുമതിയോടെ ഇരുവരെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ സമ്മതിക്കുകയായിരുന്നു.
അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പാര്‍ട്ടി നേതൃത്വം അറിയിച്ചു.
മാത്രമല്ല, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേന്ദ്രത്തില്‍ നിന്നാണെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
Keywords: BJP, Kummanam, K. Surendran, By Election
COMMENTS