അമരാവതി: ആന്ധ്രപ്രദേശിൽ ദേവി പട്ടണത്തിലെ കച്ചലൂരു ഗ്രാമത്തിൽ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ്...
അമരാവതി: ആന്ധ്രപ്രദേശിൽ ദേവി പട്ടണത്തിലെ കച്ചലൂരു ഗ്രാമത്തിൽ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 12 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
62 യാത്രക്കാരുമായി നദിയുടെ യ മറുകരയിലെ പാപികൊണ്ടലു കുന്ന് കാണാൻ പോയവരുടെ ബോട്ടാണ് അപകടത്തിൽ പെട്ടത്. 24 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കണ്ടെത്താനുണ്ട്.
യാത്രികരിൽ മിക്കവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നദിയിലെ ജലനിരപ്പ് വളരെയേറെ ഉയർന്നിരുന്നു. ഇത് മരണസംഖ്യ കൂടാൻ കാരണമാകുമോ എന്ന ആശങ്ക പൊലീസിനുണ്ട്.
ദ്രുതകർമ്മ സേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. കനത്ത മഴയെ തുടർന്ന് നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ ഇവിടെ ബോട്ട് യാത്ര നിരോധിച്ചിരുന്നു. ഇന്നാണ് നിരോധനം ഒഴിവാക്കിയത്.
അപകടത്തെക്കുറിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്തുലക്ഷം രൂപ വീതം മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടുത്തെ ബോട്ടുകളുടെ എല്ലാം ലൈസൻസ് റദ്ദാക്കിയ മുഖ്യമന്ത്രി, സുരക്ഷാ മുൻകരുതലുകൾ കൈകൊണ്ട് ശേഷം മാത്രം ലൈസൻസ് നൽകിയാൽ മതിയെന്നും ഉത്തരവിട്ടു.

COMMENTS