തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ അടുത്ത ഉപതെരഞ്ഞെടുപ്പുകൾക്കുള്ള അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ...
തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ അടുത്ത ഉപതെരഞ്ഞെടുപ്പുകൾക്കുള്ള അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ യുഡിഎഫ് പ്രഖ്യാപിച്ചു.
അരൂരിൽ ഷാനിമോൾ ഉസ്മാനും കോന്നിയിൽ മോഹൻ രാജുമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ. മറ്റ് മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം തന്നെ നിശ്ചയിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ കെ മോഹൻകുമാർ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. എറണാകുളം സീറ്റിൽ ടിജെ വിനോദിനെ ഇന്നലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
മുസ്ലിം ലീഗിൻറെ സിറ്റിംഗ് സീറ്റായ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.
എൻഡിഎ സ്ഥാനാർഥി നിർണയം ഇനിയും പൂർത്തിയായിട്ടില്ല. ഇതേസമയം എൽഡിഎഫ് സ്ഥാനാർഥികളെ നിശ്ചയിച്ച് മുന്നണി പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെയാണ് സിപിഎം സ്ഥാനാർഥിയായി നിയോഗിച്ചിരിക്കുന്നത്. കെ യു ജനീഷ് കുമാറാണ് കോന്നിയിലെ ഇടത് സ്ഥാനാർത്ഥി.
മനു സി പുളിക്കൽ ആണ് അരൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി. എറണാകുളത്ത് മുതിർന്ന പത്രപ്രവർത്തകൻ കെ എം റോയിയുടെ മകൻ മനു റോയിയാണ് ഇടത് സ്ഥാനാർഥി.
പാലായിലെ അട്ടിമറി വിജയം ഇടതുമുന്നണിക്ക് പുതിയ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഇതേസമയം യുഡിഎഫ് ക്യാമ്പുകളിലും എൻഡിഎ ക്യാമ്പിലും തിരഞ്ഞെടുപ്പുഫലം ആശങ്ക പരത്തിയിട്ടുണ്ട്.
Keywords: LDF, UDF, By election, Manu C Pulickal, Shanimol Usman, Manu Roy

COMMENTS