ന്യൂഡല്‍ഹി: ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഈ മാസം 25 ന് അര്‍ദ്ധ രാത്രി മുതല്‍ 27 വരെ പണിമുടക്ക...
ന്യൂഡല്‍ഹി: ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഈ മാസം 25 ന് അര്‍ദ്ധ രാത്രി മുതല്‍ 27 വരെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്കിങ് മേഖലയിലെ വിവിധ തൊഴിലാളി സംഘടനകള്‍.
കടബാദ്ധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം
.
ഇതിന്റെ ഭാഗമായി പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കി ലയിപ്പിക്കുന്ന രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതിയാണ് ആഗസ്റ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ മാസത്തില്‍ അനിശ്ചിതകാല സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കിങ് മേഖലയിലെ വിവിധ തൊഴിലാളി സംഘടനകള്‍ അറിയിച്ചു.
Keywords: Bank, Nirmala Sitharaman, Strike, India



COMMENTS