കോഴിക്കോട് : എലത്തൂരിൽ ഓട്ടോറിക്ഷ ഡ്രൈവർ കണ്ടി രാജേഷിനെ അതിക്രൂരമായി മർദ്ദിക്കുകയും തുടർന്ന് അദ്ദേഹം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹ...
കോഴിക്കോട് : എലത്തൂരിൽ ഓട്ടോറിക്ഷ ഡ്രൈവർ കണ്ടി രാജേഷിനെ അതിക്രൂരമായി മർദ്ദിക്കുകയും തുടർന്ന് അദ്ദേഹം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ.
ഇതേസമയം, രാജേഷിന്റെ മൃതദേഹവുമായി ബിജെപി പ്രവർത്തകർ എലത്തൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടയുകയും ചെയ്തു. സിപിഎം പ്രവർത്തകരായ ഏരോത്ത് താഴത്ത് മുരളി, സിഐടിയു പ്രവർത്തകനായ ഖദാസി എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.
ഒറ്റക്കണ്ടത്തിൽ ശ്രീലേഷ്, കളങ്കോഴി താഴം ഷൈജു എന്നീ സിപിഎം പ്രവർത്തകർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതുകൂടാതെ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
അറസ്റ്റിലായവർക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കക്ക വാരൽ തൊഴിലാളിയായിരുന്നു രാജേഷ്. ആ പണി നഷ്ടപ്പെട്ടതോടെ വായ്പ എടുത്ത് ഓട്ടോറിക്ഷ എടുക്കുകയായിരുന്നു. ഓട്ടോറിക്ഷ എലത്തൂർ സ്റ്റാൻഡിൽ കൊണ്ടുവന്നപ്പോൾ ഇപ്പോൾ അറസ്റ്റിലായ പ്രതികൾ ഉൾപ്പെടെ ചേർന്ന് രാജേഷിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. തങ്ങൾക്ക് സ്വാധീനമുള്ള ഈ സ്റ്റാൻഡിൽ വണ്ടി ഓടിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പ്രതികളുടെ നിലപാട്.
മർദ്ദനത്തിലും അധിക്ഷേപത്തിലും മനംനൊന്ത രാജേഷ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് അദ്ദേഹം ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചത്.
രാജേഷിനെ ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വരെ ലഭിച്ചിട്ടും പൊലീസ് ആദ്യം കേസ് ഒതുക്കാനായിരുന്നു ശ്രമിച്ചത്.
തുടർന്ന് ബിജെപി പ്രവർത്തകർ കേസ് ഏറ്റെടുക്കുകയായിരുന്നു. പൊലീസിനെതിരെ നാട്ടുകാരും ശക്തമായി രംഗത്തുവന്നു. ഇതോടെയാണ് പോലീസ് പ്രതികൾക്കെതിരെ നടപടി എടുത്തത്.
അതേസമയം കേസ് തേച്ചുമാച്ച കളയാനായി പൊലീസിനു മേൽ സമ്മർദ്ദം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. ആവശ്യം വന്നാൽ റീപോസ്റ്റുമോർട്ടത്തിന് വിട്ടുകൊടുക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Two more CPM workers arrested over the suicide of auto rickshaw driver Kandi Rajesh in Kozhikode. It is alleged that that the CPM workers brutally manhandled Rajesh before his suicide.

COMMENTS