ന്യൂഡൽഹി: രാജീവ് ഗാന്ധി മന്ത്രിസഭയിലെ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകും. ഇപ്പോഴത്തെ ഗവർണർ പി സദാശിവത...
ന്യൂഡൽഹി: രാജീവ് ഗാന്ധി മന്ത്രിസഭയിലെ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറാകും.
ഇപ്പോഴത്തെ ഗവർണർ പി സദാശിവത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം നാലിന് അവസാനിക്കുകയാണ്. സദാശിവത്തിന് കാലാവധി പുതുക്കി നൽകുമെന്ന് പൊതുവേ പറയപ്പെട്ടിരുന്നു.
എന്നാൽ, ബിജെപി കേരള ഘടകത്തിന് അദ്ദേഹത്തോട് കാര്യമായ താൽപര്യമില്ലായിരുന്നു. ഇതാണ് സദാശിവത്തിന് വിനയായത്.
സദാശിവം ബിജെപിയെക്കാൾ കേരളത്തിൽ മറ്റു പാർട്ടികളെ പരിഗണിക്കുന്നു എന്ന ആക്ഷേപം ബിജെപി നേതൃത്വത്തിന് ഉണ്ടായിരുന്നു.

COMMENTS