സിംഗപ്പൂര്‍: വിമാനയാത്രയ്ക്കിടെ എയര്‍ഹോഴ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ പൗരന്‍ വിജയന്‍ മാത്തന്‍ ഗ...
സിംഗപ്പൂര്‍: വിമാനയാത്രയ്ക്കിടെ എയര്‍ഹോഴ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ പൗരന്‍ വിജയന്‍ മാത്തന്‍ ഗോപാലിന് സിംഗപ്പൂര്‍ കോടതി നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചു.
2017 നവംബറില്‍ കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 96 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലായിരുന്നു എയര്‍ഹോസ്്റ്റസിനു നേരെ പീഡന ശ്രമം നടന്നത്.
തുടര്‍ച്ചയായി അടിയന്തര ആവശ്യങ്ങള്‍ക്ക് അമര്‍ത്തേണ്ട ബട്ടനില്‍ അമര്‍ത്തിക്കൊണ്ടിരുന്ന വിജയന്‍ മാത്തന്റെ സമീപത്തെത്തിയ ഇരുപത്തിയൊന്നുകാരിയായ എയര്‍ഹോസ്റ്റിനെ കടന്നുപിടിച്ച് സ്വകാര്യ ഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് വിജയനെ തള്ളിമാറ്റിയ എയര്‍ഹോസ്റ്റസ് ക്യാപ്റ്റന് സമീപമെത്തി പരാതി നല്‍കി.
ക്യാപ്റ്റന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍, വിമാനത്തിലെ മോശം സേവനത്തെക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ഹോസ്റ്റസും സഹപ്രവര്‍ത്തകരും കൂടി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് വിജയന്‍ മാത്തന്‍ ഗോപാലിന്റെ വാദം.
അതേസമയം, വിജയന്റെ വാദം തള്ളിയ സിംഗപ്പൂര്‍ കോടതി ഇയാള്‍ക്ക് നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചു.
Keywords:Singapore Court, Airhostess, Vijayan Mathan Gopal
COMMENTS