ന്യൂഡല്‍ഹി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഇരയും കക്ഷി ചേര്...
ന്യൂഡല്‍ഹി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഇരയും കക്ഷി ചേര്‍ന്നു. ദിലീപിനു ദൃശ്യങ്ങള്‍ കൈമാറരുതെന്നും അതു ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും നടി സുപ്രീം കോടതി രജിസ്ട്രിക്കു മുമ്പാകെ നല്കിയ അപേക്ഷയില്‍ പറയുന്നു.
സുപ്രീം കോടതി നടിയുടെ അപേക്ഷ നാളെ പരിഗണിക്കും. എന്നാല്‍ തന്നെ കരുവാക്കാനായി മനപ്പൂര്‍വം ഒരുക്കിയ ദൃശ്യങ്ങളാണ് അവയെന്നും കേസ് വാദിക്കുന്നതിനു പ്രതിയുടെ അവകാശമെന്ന നിലിയില്‍ തെളിവിന്റെ കോപ്പി വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം.സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് നടി അപേക്ഷ നല്കിയിരിക്കുന്നത്. ഈ അപേക്ഷയ്‌ക്കൊപ്പം താന്‍ പീഡിപ്പിക്കപ്പെട്ടതു സംബന്ധിച്ച ചില പ്രധാന തെളിവുകളും നടി മുദ്രവച്ച കവറില്‍ സുപ്രീം കോടതിക്കു സമര്‍പ്പിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ എ.എന്‍ ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരുടെ ബെഞ്ച് നാളെ ഈ രേഖകളും പരിശോധിക്കും.
കേസ് അന്വേഷിച്ചിരുന്ന എഡിജിപി ബി.സന്ധ്യ ഉള്‍പ്പെടെയുള്ളവര്‍ ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്ന അഭിഭാഷകരുമായി സന്ധ്യ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Keywords; Dileep, Jail, Actress molesting Case
COMMENTS