ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെന്നും അതിലെ ദൃശ്യങ്ങള്‍ രേഖകള്‍ തന്നെയാണെന്നും സര്‍ക്ക...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെന്നും അതിലെ ദൃശ്യങ്ങള്‍ രേഖകള്‍ തന്നെയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ജസ്റ്റീസ് എ.എന്‍. ഖാന്‍വില്‍ക്കര്‍, അജയ് റോത്തഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയിന്മേലുള്ള വാദം കേട്ടത്.
ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചേക്കാമെന്നും, മാത്രമല്ല, ഇരയുടെ സുരക്ഷയും സ്വകാര്യതയും മാനിക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെങ്കില്‍ അത് ലഭിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
എന്നാല്‍, ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചേക്കാമെന്നും സ്വകാര്യത വ്യക്തിയുടെ മൗലിക അവകാശമാണെന്നും, പരിരക്ഷ നല്‍കണമെന്നും, അതിനാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നും നടി കോടതിയോട് ആവശ്യപ്പെട്ടു.
Keywords: \Dileep, Suprem Court, Kerala Goverment
COMMENTS