ചെന്നൈ: വിജയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നിലവിലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് താരം രംഗത്തെത്തി. ശ്രീ സായ്‌റാം എഞ്ചിനീയറിങ്...
ചെന്നൈ: വിജയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നിലവിലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് താരം രംഗത്തെത്തി.
ശ്രീ സായ്‌റാം എഞ്ചിനീയറിങ് കോളേജില്‍ നടന്ന ചടങ്ങില്‍ വെരിത്തനം എന്ന ഗാനത്തിലെ വരികള്‍ പാടിക്കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്.
'നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെ വിമര്‍ശിച്ച താരം 'പൂവ് വില്‍ക്കുന്നവരെ പൂക്കട നടത്താന്‍ ഏല്‍പ്പിക്കരുതെന്നും ഓരോ മേഖലകളിലും കഴിവ് തെളിയിച്ചവരെ മാത്രമേ നിയോഗിക്കാവൂ' എന്നും വിജയ് പറഞ്ഞു.
ഇതോടൊപ്പം വിജയ് ചെന്നൈയില്‍ ഫ് ളക്‌സ് ബോര്‍ഡ് തലയില്‍ വീണ് ടെക്കി സുരഭി മരിച്ച സംഭവത്തെ അനുസ്മരിക്കുകയും തന്റെ ചിത്രത്തിന് ഫ് ളക്‌സ് ബോര്‍ഡ് പരസ്യങ്ങള്‍ വേണ്ടെന്ന തീരുമാനം ആരാധകരെ അറിയിച്ചു.
ഇതുമാത്രമല്ല, വിജയ് - അജിത് ഫാന്‍സുകാര്‍ തമ്മിലുള്ള തര്‍ക്കവും താരത്തിന്റെ പ്രസംഗത്തിലെ വിഷയമായി.
ആക്രമണത്തിലും വ്യക്തിഹത്യയിലേക്കും നയിക്കുന്ന ഫാന്‍സ് തര്‍ക്ക ആക്രണങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്നും വിജയ് വ്യക്തമാക്കി.
Keywords: Vijay, Fans, Polities
COMMENTS