തിരുവനന്തപുരം: പത്രപ്രവർത്തകൻ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് വഫ ഫിറോസിന് ഭർത്താ...
തിരുവനന്തപുരം: പത്രപ്രവർത്തകൻ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് വഫ ഫിറോസിന് ഭർത്താവിൻറെ വിവാഹമോചന വക്കിൽ നോട്ടീസ്.
വഫയുടെ ജന്മനാടായ നാവായിക്കുളത്തെ പള്ളി കമ്മിറ്റിക്കും നോട്ടീസിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. 45 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ഉള്ളത്.
വഴിവിട്ട ജീവിതം, അടിക്കടിയുള്ള വിദേശയാത്രകൾ, അനിസ്ലാമികമായ ജീവിതം തുടങ്ങിയ കാര്യങ്ങൾ വക്കീൽ നോട്ടീസിൽ അക്കമിട്ട് നിരത്തുന്നു.
തനിക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ആളാണ് ഭർത്താവ് ഫിറോസ് എന്ന് അടുത്തിടെ ചാനൽ അഭിമുഖത്തിൽ വഫ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന വക്കീൽ നോട്ടീസ്.
വഫ താമസിക്കുന്ന പട്ടം മരപ്പാലത്തെ വീട് തൻറെ പണംകൊണ്ട് വച്ചതാണെന്നും ബഷീറിനെ ഇടിച്ചുകൊന്ന കാർ തൻറെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും ഫിറോസ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു
ഇത്രയേറെ സംഭവങ്ങൾ ഉണ്ടായിട്ടും തന്നെ ഫോണിൽ വിളിച്ച് പോലും അറിയിക്കാൻ മാന്യത വഫ കിട്ടയില്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്.
തന്നിഷ്ടം പോലെ പോലെ ഗൾഫിലേക്കും അവിടെ നിന്ന് നാട്ടിലേക്കും വന്നുപോകാറുണ്ടെന്നും വഫ വഴിവിട്ട ജീവിതമാണ് നയിക്കുന്നതെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.
COMMENTS