ചെന്നൈ: വിജയ് - അറ്റ്‌ലി കൂട്ടുക്കെട്ടിലെ പുതിയ ചിത്രം ബിജിലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം പൂര്‍ത്തിയായതിന്റെ സന്തോഷ...
ചെന്നൈ: വിജയ് - അറ്റ്‌ലി കൂട്ടുക്കെട്ടിലെ പുതിയ ചിത്രം ബിജിലിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
ചിത്രം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവച്ച് സിനിമയ്ക്ക് പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള എല്ലാ ബിജില്‍ ടീം അംഗങ്ങള്‍ക്കും നായകന്‍ ഇളയള ദപതി വിജയ്് സ്വര്‍ണ്ണ മോതിരം സമ്മാനമായി നല്‍കി.
രണ്ട് ഗെറ്റപ്പുകളിലായി വിജയ് എത്തുന്ന സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായ ബിജിലിന്റെ നായിക നയന്‍താരയാണ്.
കതിര്‍, ജാക്കി ഷറോഫ്, വിവേക് ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തും.
Keywords: Vijay, Nayantara, Bigil
COMMENTS