ട്വിറ്റര്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ടുകള്‍ ചക്കിള്‍ സ്‌ക്വാഡ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തു. ഇന്നലെ വൈകുന്ന...
ട്വിറ്റര്‍ സഹ സ്ഥാപകനും സി.ഇ.ഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ടുകള്‍ ചക്കിള്‍ സ്‌ക്വാഡ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തു.
ഇന്നലെ വൈകുന്നേരം നടന്ന സംഭവം ട്വിറ്റര്‍ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നാല് ദശലക്ഷത്തോളം ഫോളോവേഴ്‌സുളള ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം ട്വിറ്റര്‍ ആസ്ഥാനത്ത് ബോംബ് വച്ചിരിക്കുന്നുവെന്ന് ട്വിറ്റുചെയ്യുക മാത്രമല്ല, വംശീയ അധിക്ഷേപങ്ങളും ഹാക്കാര്‍മാര്‍ ട്വീറ്റ് ചെയ്തു.
ഈ ടീറ്റുകള്‍ പതിനഞ്ച് മിനിറ്റോളം ജാക് ഡോര്‍സേയുടെ അക്കൗണ്ടിലുണ്ടായിരുന്നു.
തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചു.
എന്നാല്‍, സി.ഇ.ഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് തിരിച്ചടിയായി.
Keywords: Jack Dorsey, Twitter CEO, Hackked
COMMENTS