തിരുവനന്തപുരം പെരുങ്ങുഴി സ്വദേശി പ്രമോദ് പ്രകാശ് (വിഷ്ണു), ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരാണ് മരിച്ചതെന്നാണ് കരുതുന്നത് തേക്കടി : തേക്...
തിരുവനന്തപുരം പെരുങ്ങുഴി സ്വദേശി പ്രമോദ് പ്രകാശ് (വിഷ്ണു), ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരാണ് മരിച്ചതെന്നാണ് കരുതുന്നത്
തേക്കടി : തേക്കടിയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ പുരുഷനെയും രണ്ട് സ്ത്രീകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.തിരുവനന്തപുരം പെരുങ്ങുഴി സ്വദേശി പ്രമോദ് പ്രകാശ് (വിഷ്ണു), ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരാണ് മരിച്ചതെന്നാണ് കരുതുന്നത്. സ്വകാര്യ ഹോം സ്റ്റേയില്‍ ഒരു മാസമായി ഇവര്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
തേക്കടിയില്‍ വീട് വാങ്ങി താമസിക്കാനാണ് വന്നതെന്നാണ് ഇവര്‍ ഹോം സ്റ്റേയില്‍ റൂമെടുക്കുമ്പോള്‍ പറഞ്ഞത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ട് പോകും.
കരിക്കാട്ടുവിള വീട്, പെരുങ്ങുഴി, അഴൂര്‍, തിരുവനന്തപുരം എന്ന വിലാസമാണ് ഇവര്‍ ഹോം സ്‌റ്റേയില്‍ കൊടുത്തിരിക്കുന്നത്. ജീവയ്ക്കു തമിഴ്‌നാട്ടില്‍ ഭൂമിയുണ്ടെന്നും അതിന്റെ ഇടപാടിനാണു വന്നതെന്നും പൊലീസ് സംശയിക്കുന്നു.
COMMENTS