ന്യൂട്ടല്‍ഹി: കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്...
ന്യൂട്ടല്‍ഹി: കാശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന എം.എല്‍.എയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കി.
തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ ഉത്തരവ്.
ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം യെച്ചുരിക്ക് തരിഗാമിയെ കാണാമെന്നും എന്നാല്‍, അത് രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവ്.
Keywords: Suprem Court, Yechury, Tarigami
COMMENTS