തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് ആശു...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനമിടിച്ചു മരിച്ച കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനെ തുര്‍ന്നാണ് ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ശ്രീറാം ആശുപത്രി വിട്ടത്. അപകടത്തിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
മനസിനെ പിടിച്ചുകുലുക്കുന്ന സംഭവത്തെ തുടര്‍ന്നുണ്ടാകുന്ന റിട്രോഗ്രേഡ് അംനീഷ്യ ശ്രീറങാം വെങ്കിട്ടരാമനെ ബാധിച്ചിട്ടുണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപകടത്തിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പുള്ള കാര്യങ്ങള്‍ മറക്കുന്ന അപൂര്‍വ മറവി രോഗമാണ് റിട്രോഗ്രേഡ് അംനീഷ്യ.
ശ്രീറാമിനു മറവിരോഗമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് പറയുമ്പോഴും പ്രത്യേക അന്വേഷണ സംഘത്തോട് ശ്രീറാം എല്ലാക്കാര്യങ്ങളും വിശദീകരിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് അന്വേഷണ ഉദ്യോഗസ്ഥരെത്തി മൊഴിയെടുത്തത്.
അപകടസമയത്ത് മദ്യപിച്ചിരുന്നില്ല എന്നാണ് ശ്രീറാം മൊഴി നല്‍കിയത്. സാധാരണ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും അശ്രദ്ധ കൊണ്ടാണ് അപകടം സംഭവിച്ചതെന്നുമാണ് മൊഴി.
എന്നാല്‍, ഇതിനു വിരുദ്ധമായ മൊഴിയാണ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ മൊഴി. അമിത വേഗത്തിലാണ് ശ്രീറാം വാഹനം ഓടിച്ചതെന്നും കാറില്‍ കയറുമ്പോള്‍ മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നതെന്നുമാണ് വഫ മൊഴി നല്‍കിയത്.
Tags: Sriram Venkitaraman, K.M.Basheer, Journalist, Accident
COMMENTS