തിരുവനന്തപുരം: ഐ.എ.എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അമിതവേഗത്തില്‍ കാര്‍ കൊണ്ടിടിച്ചു കൊലപ്പെടുത്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന...
തിരുവനന്തപുരം: ഐ.എ.എസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്‍ അമിതവേഗത്തില്‍ കാര്‍ കൊണ്ടിടിച്ചു കൊലപ്പെടുത്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാവാതെ വന്നതോടെ കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
ഫോണ്‍ കണ്ടെത്താനാവാതെ വന്നതോടെ സംഭവത്തില്‍ ദുരൂഹതയുടെ ഛായയുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അപകടമരണം നടന്നു ദിവസങ്ങളായിട്ടും പൊലീസിന് ഫോണ്‍ കണ്ടെത്താനാവാതെ വന്നത് അന്വേഷക സംഘത്തിന്റെ കാര്യക്ഷമതയെക്കുറിച്ചും സംശയത്തിനിട നല്കിയിട്ടുണ്ട്.
മാത്രമല്ല, ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാനായി സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതിയും തള്ളിയതും കേസ് സിബിഐക്കു വിടുന്നതിനു സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന കാരണമാണ്.
സ്ഥലത്തെത്തിയ ആരെങ്കിലും ഫോണ്‍ അപഹരിച്ചതാവാനാണ് സാദ്ധ്യതയെന്നാണ് പൊലീസ് കരുതുന്നത്. ആ ഫോണ്‍ ആരെങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ കണ്ടെത്താനും പ്രയാസമാണ്. ഇതേസമയം, ബോധപൂര്‍വം ആരെങ്കിലും ഫോണ്‍ എടുത്തു മാറ്റിയോ എന്ന സംശയവും ബാക്കിയുണ്ട്.
അപകടത്തിനു ഏതാനും മിനിറ്റു മുന്‍പ് ബഷീര്‍ പാതയോരത്തു നിന്നു ഫോണില്‍ സംസാരിക്കുന്നതു കണ്ടവരുണ്ട്. ദൃക്‌സാക്ഷികള്‍ ഇത്തരത്തില്‍ മൊഴിയും കൊടുത്തിരുന്നു. ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് ബൈക്ക് സ്റ്റാര്‍ട്ടുചെയ്ത് അല്പം മുന്നോട്ടു പോയപ്പോഴാണ് കൊടുങ്കാറ്റിന്റെ വേഗത്തില്‍ ശ്രീറാം കാര്‍ കൊണ്ടിടിച്ചു ബഷീറിന്റെ മരണത്തിനു കാരണമായത്.
അപകടം നടന്നപ്പോള്‍ അവിടെ പലരും ഓടിക്കൂടിയിരുന്നു. വൈകാതെ സ്ഥലം പൊലീസ് നിയന്ത്രണത്തിലായിരുന്നു. അടുത്ത ദിവസം രാവിലെ മഹസറെഴുതാന്‍ എത്തിയ പൊലീസുകാര്‍ക്കും ഫോണ്‍ കിട്ടിയില്ല. അപകടത്തില്‍ ഫോണ്‍ തകര്‍ന്നിരുന്നുവെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളെങ്കിലും കിട്ടേണ്ടതായിരുന്നു.
ഈ കേസില്‍ ശ്രീറാമിനുവേണ്ടി ഒത്തുകളിച്ചുവെന്ന ആരോപണത്തില്‍ മുഖം നഷ്ടപ്പെട്ട പൊലീസിന് മറ്റൊരു തലവേദനയാണ് ഫോണ്‍ കണ്ടെത്താനാവാതെ വന്നത്. ബഷീറിന് ഇടിയേറ്റ ആഘാതത്തില്‍ ഫോണ്‍ തെറിച്ചുപോയിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പബ്‌ളിക്ക് ഓഫീസ് പരിസരത്തെ അപകടസ്ഥലത്തും ചുറ്റുവട്ടത്തും മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ തിരച്ചില്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. പക്ഷേ, അപകടം നടന്ന് ഇത്രയും നാള്‍ കഴിഞ്ഞ് തിരച്ചില്‍ നടത്തുന്നതില്‍ എന്തര്‍ത്ഥമെന്ന ചോദ്യം ബാക്കിയാവുന്നു.
Keywords: Sreeram Venkataraman, Wafa Feroz, CBI, KM Basheer
COMMENTS