കൊച്ചി : പൊലീസ് നടപടിക്കിടെ എൽദോ എബ്രഹാം എംഎൽഎയ്ക്കും സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും മർദ്ദനമേറ്റ സംഭവത്തിൽ കൊച്ചി സെൻട...
കൊച്ചി : പൊലീസ് നടപടിക്കിടെ എൽദോ എബ്രഹാം എംഎൽഎയ്ക്കും സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും മർദ്ദനമേറ്റ സംഭവത്തിൽ കൊച്ചി സെൻട്രൽ എസ്ഐയെ ഒരു മാസത്തിനു ശേഷം സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ മാസം 23 ന് ഉണ്ടായ മർദ്ദനത്തെ തുടർന്ന് സി പി ഐ കടുത്ത പ്രതിഷേധത്തിലായിരുന്നു. ആഴ്ചകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കൊച്ചി സെൻട്രൽ എസ് ഐ വിപിൻദാസിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഞാറക്കൽ സിഐയുടെ ജനവിരുദ്ധ നടപടികൾക്കെതിരെ എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ മാർവിനിടെയാണ് എംഎൽഎയ്ക്കും പാർട്ടി ജില്ലാ സെക്രട്ടറിക്കും പരിക്കേറ്റത് .
ഈ സംഭവം സിപിഎം - സിപിഐ ബന്ധത്തെ പോലും ഉലയ് ക്കുന്ന തലത്തിലേക്ക് എത്തിയെങ്കിലും പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി കൂട്ടാക്കിയിരുന്നില്ല.
പൊലീസുകാർക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഡിജിപി ലോക് നാഥ് ബഹ്റ. എന്നാൽ പൊലീസ് നടപടിയിൽ അപാകം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞെങ്കിലും പിന്നീട് ഒന്നും നടന്നില്ല .
ഇതിനെത്തുടർന്നാണ് സിപിഐ പ്രതിഷേധത്തിലേക്ക് പോയത് . എൽദോ എബ്രഹാമിന്റെ കൈക്കും മുഖത്തും പരുക്കേറ്റിരുന്നു.

COMMENTS