തിരുവനന്തപുരം: സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയത്. ശിരോവസ്ത്രവും ചെരുപ്...
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയത്.
ശിരോവസ്ത്രവും ചെരുപ്പും കിണറിന് സമീപം കണ്ടെന്നായിരുന്നുവെന്നാണ് കേസിലെ 50 സാക്ഷിയായിരുന്ന സിസ്റ്റര്‍ അനുപമയുടെ ആദ്യ മൊഴി.
എന്നാല്‍, ഇപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നായിരുന്നു സിസ്റ്റര്‍ അനുപമ കോടതിയില്‍ പറഞ്ഞത്.
മൂന്ന് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതില്‍ രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ സിസ്റ്റര്‍ അനുപമയെ മാത്രമാണ് വിസ്തരിച്ചത്.
കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷത്തിന് ശേഷമാണ് സിസ്റ്റര്‍ അനുപമ മൊഴി മാറ്റി പറഞ്ഞിരിക്കുന്നത്. അതിനാല്‍ സാക്ഷി കൂറുമാറിയതായി സി.ബി.ഐ. കോടതി പ്രഖ്യാപിച്ചു.
Keywords: Sister Abhaya, Sister Anupama


COMMENTS