തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കട്ടരാമനെ ജയിലിൽ കിടത്താതെ ഉദ്യോഗസ്ഥ ലോ...
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് മാധ്യമപ്രവർത്തകനെ കാറിടിച്ചുകൊന്ന ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കട്ടരാമനെ ജയിലിൽ കിടത്താതെ ഉദ്യോഗസ്ഥ ലോബി രക്ഷിച്ചു മെഡിക്കൽ കോളേജിലെത്തിച്ചു.
കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള മുറിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു പുറത്തുകൊണ്ടുവന്ന ശ്രീറാമിന് മജിസ്ട്രേറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നു കണ്ടു ജയിലിലടയ്ക്കാൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ ജയിൽ ഡോക്ടർ പരിശോധിച്ച് ആവശ്യമുണ്ടെങ്കിൽ ചികിത്സാ നടപടികൾ സ്വീകരിക്കാമെന്നു മജിസ്ട്രേറ്റ് ഉത്തരവിൽ പറഞ്ഞിരുന്നു. ഈ പഴുത് ഉപയോഗിച്ച് ജയിൽ ഡോക്ടർ പരിശോധിച്ചു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇടയ്ക്ക് ഛർദ്ദിൽ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത് എന്നാണ് വിശദീകരണം.
നിരപരാധിയായ മാധ്യമപ്രവർത്തകനെ ഇടിച്ചുകൊന്ന കേസ് അട്ടിമറിക്കാൻ നാലുപാടും നീക്കങ്ങൾ നടക്കുകയാണ്.
Keywords Sriram Venkataraman, car accident, crime, police

COMMENTS