തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസിലെ പ്രതി സർവേ ഡയറക്ടർ ശ്രീറാം വെങ്കി...
തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസിലെ പ്രതി സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ജാമ്യാപേക്ഷ നൽകിയതായി റിപ്പോർട്ട്.
ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും എന്നും ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത്തരമൊരു കേസിൽ റിമാൻഡ് പ്രതിക്ക് തുറന്ന കോടതിയിൽ മാത്രമേ ജാമ്യാപേക്ഷ നൽകാൻ കഴിയൂ എന്നും അതിനാൽ തന്നെ സാങ്കേതികമായി നാളെ അപേക്ഷ സമർപ്പിക്കേണ്ടി വരുമെന്നും നിയമവിദഗ്ധർ പറയുന്നു.
അഭിഭാഷകർ മജിസ്ട്രേറ്റിന്റെ വീട്ടിൽ എത്തി ജാമ്യാപേക്ഷ നൽകി എന്നാണ് ചില ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സാങ്കേതികമായി ഇങ്ങനെ അപേക്ഷ നൽകാനാവില്ല എന്നാണ് നിയമവിദഗ്ധരുടെ വാദം.
തനിക്കെതിരെ മാധ്യമങ്ങളും പൊലീസും കഥ മെനയുക യാണെന്ന് ശ്രീറാം ആരംഭിച്ചതായും ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
Key words: police, jail, court, magistrate, Sriram Venkataraman, KM Basheer
COMMENTS