നിലമ്പൂര്‍: പ്രളയാനന്തരം കരള്‍ പിളരുന്ന കാഴ്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ നടന്ന പ്ര...
നിലമ്പൂര്‍: പ്രളയാനന്തരം കരള്‍ പിളരുന്ന കാഴ്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം വീട്ടുമുട്ടത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരുന്ന നിലയില്‍ കണ്ടെത്തി.
ഇവിടെ മലയിടിഞ്ഞു മൂടിയ മണ്ണു മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. പ്രിയദര്‍ശന്‍ ഇരുന്ന ബൈക്ക് മറിഞ്ഞതുപോലുമില്ല.
ബൈക്ക് നിറുത്തിയ നിമിഷം തന്നെ പ്രിയദര്‍ശന്റെ മേല്‍ മണ്ണ് വീണ് മൂടിയെന്നാണ് അനുമാനം.
ദുരുന്ത ദിവസം പ്രിയദര്‍ശന്‍ രാത്രി 7.45ന് ബൈക്കില്‍ വീട്ടിലെത്തിയിരുന്നു. മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് വയ്ക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
ബൈക്കില്‍നിന്ന് ഇറങ്ങാന്‍ കഴിയുന്നതിനു മുന്നേ പ്രിയദര്‍ശനുമേല്‍ മണ്ണു വീണിരിക്കണം. ഉരുള്‍പൊട്ടല്‍ ഉണ്ടായ വേളയില്‍ പ്രിയദര്‍ശന്റെ വീട്ടില്‍ അമ്മയും അമ്മൂമ്മയും ഉണ്ടായിരുന്നു.
അമ്മ രാഗിണിയുട മൃതദേഹം ഞായറാഴ്ച കണ്ടെത്തി. അമ്മൂമ്മയുടെ മൃതദേഹം കിട്ടിയിട്ടില്ല. അടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ, അമ്മയോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടുമുറ്റത്തെത്തിയതും ദുരന്തം പ്രിയനെ തട്ടിയെടുത്തു.
ഒരു നിമിഷം കൂടി പോകാന്‍ വൈകിയിരുന്നെങ്കില്‍ മരണത്തില്‍ നിന്നു പ്രിയദര്‍ശനു രക്ഷപ്പെടാമായിരുന്നു.
Key Words: Kerala, Flood, Priyadarshan
COMMENTS