തിരുവനന്തപുരം: വാരാണസി - അലഹാബാദ് സിറ്റി മേഖലയില്‍ പാത ഇരട്ടിപ്പിക്കുന്നതിന്റെയും അറ്റകുറ്റപ്പണികളുടെയും ജോലികള്‍ പുരോഗമിക്കുന്നതിനാല...
തിരുവനന്തപുരം: വാരാണസി - അലഹാബാദ് സിറ്റി മേഖലയില്‍ പാത ഇരട്ടിപ്പിക്കുന്നതിന്റെയും അറ്റകുറ്റപ്പണികളുടെയും ജോലികള്‍ പുരോഗമിക്കുന്നതിനാല്‍ അതുവഴിയുള്ള തീവണ്ടികള്‍ വഴിതിരിച്ചുവിടും.
നാളെ യാത്ര ആരംഭിക്കേണ്ട എറണാകുളം - പാട്‌ന എക്‌സ്പ്രസും സെപ്തംബര്‍ 03 ന് പാട്‌നയില്‍ നിന്ന യാത്ര ആരംഭിക്കേണ്ട പാട്‌ന - എറണാകുളം എക്‌സപ്രസും, അലഹാബാദ് ഛീക്കോയ്, മുഗള്‍സാറായ് സ്റ്റേഷന്‍ വഴി തിരിച്ചുവിടും.
തുഗഌക്കാബാദ് - പല്‍വാല്‍ സെക്ഷനില്‍ ബല്ലഭാഗഢ് റെയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പല തീവണ്ടി സര്‍വ്വീസുകളും റദ്ദാക്കി.
* സെപ്തംബര്‍ ഒന്ന്, മൂന്ന്, നാല്, ആറ് തീയതികളില്‍ സര്‍വ്വീസ് നടത്തേണ്ട എറണാകുളം - നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്,
* സെപ്റ്റംബര്‍ മൂന്നിനുള്ള തിരുവനന്തപുരം - നിസാമുദ്ദീന്‍ സ്വര്‍ണ്ണജയന്തി എക്‌സ്പ്രസ്,
* സെപ്റ്റംബര്‍ നാലിനുള്ള തിരുവനന്തപുരം - നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്,
* കന്യാകുമാരി - നിസാമുദ്ദീന്‍ തിരുക്കുറല്‍ എക്‌സ്പ്രസ്.
* സെപ്റ്റംബര്‍ 04, 06, 07, 09 തീയതികളില്‍ സര്‍വ്വീസ് നടത്തേണ്ട നിസാമുദ്ദീന്‍ - എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്,
* സെപ്റ്റംബര്‍ ആറിനുള്ള നിസാമുദ്ദീന്‍ - തിരുവനന്തപുരം സ്വര്‍ണ്ണജയന്തി എക്‌സ്പ്രസ്.
നിസാമുദ്ദീന്‍ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്,
* സെപ്റ്റംബര്‍ ഏഴിനുള്ള നിസാമുദ്ദീന്‍ - കന്യാകുമാരി തിരുക്കുറല്‍ എക്‌സ്പ്രസ്
എന്നീ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി.
* സെപ്റ്റംബര്‍ മൂന്നിനും ആറിനും തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കേണ്ട തിരുവനന്തപുരം - നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്,
* സെപ്റ്റംബര്‍ എട്ടിന് നിസാമുദ്ദീനില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കേണ്ട നിസ്മുദ്ദീന്‍ - തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് എന്നിവ മധുര -ആല്‍വാര്‍ - റെവാറി - ന്യൂഡല്‍ഹി വഴി തിരിച്ചുവിടും.
* സെപ്റ്റംബര്‍ ആറിന് രാവിലെ 10.05 ന് യാത്ര ആരംഭിക്കേണ്ട നിസാമുദ്ദീന്‍ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.
* സെപ്റ്റംബര്‍ 08 ന് രാവിലെ 0.55 ന് പുറപ്പെടേണ്ട അമൃത്സര്‍ - കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ദൂദിയ റെയില്‍വേ സ്റ്റേഷനില്‍ അരമണിക്കൂര്‍ പിടിച്ചിടും.
തിങ്കളാഴ്ച പുറപ്പെടേണ്ട ഓഖ - എറണാകുളം എക്‌സ്പ്രസ് ദെഹ്‌റാദൂണ്‍ - കൊച്ചുവേളി എക്‌സ്പ്രസും
റദ്ദാക്കിയതായി ബന്ധപ്പെട്ട റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Keywords: Train, Repair Work, Cancelled
COMMENTS