ന്യൂഡല്‍ഹി: ഹര്‍ജികളിലെ പിഴവു നിമിത്തം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പ...
ന്യൂഡല്‍ഹി: ഹര്‍ജികളിലെ പിഴവു നിമിത്തം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു.
ഇതു എന്തുതരം ഹര്‍ജിയാണെന്നും ഇത്രയും സുപ്രധാനമായ വിഷയത്തില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പിഴവുകള്‍ എങ്ങനെ വന്നുവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചോദിച്ചു.ഈ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട നാല് ഹര്‍ജികളില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ എം.എല്‍ ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വ്യാപകമായ പിഴവുകള്‍. ഹര്‍ജിയിലെ പിഴവ് രജിസ്ട്രി ചൂണ്ടിക്കാണിച്ചുവെന്നും എന്നിട്ടും തിരുത്തതിരുന്നതെന്തെന്നും കോടതി ചോദിച്ചു.
അര മണിക്കൂര്‍ എന്തുതരം ഹര്‍ജിയാണിതെന്നു മനസിലാവുന്നില്ലെന്നും തത്കാലം പിഴ ഈടാക്കുന്നില്ലെന്നും വ്യക്തതയില്ലാത്ത ഈ ഹര്‍ജികള്‍ തള്ളാത്തത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാലാണെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.
കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു.
കശ്മീരിലെ വിഷയങ്ങളില്‍ തത്കാലം കോടതി ഇടപെടരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താവിനിമ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്ന് കോടതിയുടെ പറഞ്ഞു.
ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടോടെ പുനഃസ്ഥാപിക്കുമെന്നാണ് ലഭിച്ച വിവരമെന്നും കോടതി പറഞ്ഞു. ഈ ഹര്‍ജി വാദം കേള്‍ക്കാന്‍ മാറ്റി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷവും കശ്മീര്‍ ടൈംസ് എല്ലാ ദിവസവും പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താത്കാലികമാണെന്നും ദിവസംപ്രതി നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണെന്നും സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.
Key words: Supreme Court, Kashmir, India, Supreme Court
COMMENTS