തിരുവനന്തപുരം: കേരളത്തിൽ പോളി വിനൈൽ ക്ലോറൈഡ് [ പി വി സി ] കൊണ്ടുള്ള ഫ്ളക്സ് നിർമ്മാണം നിരോധിച്ച് സർക്കാർ ഉത്തരവായി. ഗുരുതരമായ ആരോഗ്യ പ്ര...
ബോർഡുകളും ഫ്ളക്സുകളും തുണി, പേപ്പർ, പോളി എത്തിലിൻ തുടങ്ങി പുനരുപയോഗം ചെയ്യാവുന്ന സാധനങ്ങൾ കൊണ്ട് മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് ആവരണമുള്ള തുണികൊണ്ട് ബോർഡ്, ബാനർ തുടങ്ങിയവ നിർമ്മിച്ചാലും അത് ഗുരുതര കുറ്റമായി കണക്കാക്കും.
പരസ്യ ഏജൻസികളും പ്രിൻറിംഗ് ഏജൻസികളും ഫ്ലക്സ് നിർമിക്കില്ലെന്നു ബോർഡ് വയ്ക്കണം. ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരിൽ നിന്ന് ചതുരശ്ര അടിക്ക് 20 രൂപ വച്ച് പിഴ ഈടാക്കാനാണ് തീരുമാനം.
നിശ്ചിത സമയപരിധിക്കുള്ളിൽ നിലവിലുള്ള ബോർഡുകളും മാറ്റണമെന്നും ഉത്തരവിൽ പറയുന്നു.
COMMENTS