കൊച്ചി: പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പരീക്ഷാ പേപ്പര്‍ ചോര്‍ന്ന് ...
കൊച്ചി: പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പരീക്ഷാ പേപ്പര്‍ ചോര്‍ന്ന് പുറത്തുള്ളവര്‍ക്ക് കിട്ടിയത് ഗുരുതര വീഴ്ചയായിരുന്നുവെന്നും ഈ വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നാലാം പ്രതിയായ സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കേസിലെ എല്ലാ പ്രതികളും കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇതേസമയം കേസിലെ മുഖ്യ പ്രതികളെ മൂന്ന് ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങി.
ഇതിനിടെ സ്മാര്‍ട് വാച്ച് ഉപയോഗിച്ചാണാ ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയതായാണ് സൂചന.
Keywords: High Court, PSC Exam, Kerala
COMMENTS