ആലപ്പുഴ: ്‌നെഹറു ട്രോഫി വള്ളംകളി സംപ്രേഷണം ചെയ്യാന്‍ മലയാള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. എന്നാല്‍, സംപ്രേഷണാവകാശം സ്റ്റാ...
ആലപ്പുഴ: ്‌നെഹറു ട്രോഫി വള്ളംകളി സംപ്രേഷണം ചെയ്യാന്‍ മലയാള മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
എന്നാല്‍, സംപ്രേഷണാവകാശം സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയിരിക്കുകയാണ് ടൂറിസം വകുപ്പ്.
രണ്ടാം പ്രളയത്തെത്തുടര്‍ന്ന് നെഹറു ട്രോഫി വള്ളംകളി നടക്കുമോയെന്ന ആശങ്ക നിലനില്‍ക്കേ വളളംകളി നടത്താന്‍ ടൂറിസം വകുപ്പ് തീരുമാനിക്കുകയായിരുന്നു.
പൊതുധനം ചാനലിന് നല്‍കിയാണ് സര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടത്.
എന്നാല്‍, സര്‍ക്കാരിന്റെ ഈ തീരുമനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യ അതിഥിയായി ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും എത്തുമെന്നാണ് സൂചന.
ഇതിനിടെ നെഹ്‌റു ട്രോഫി വള്ളംകളിക്കുവേണ്ട എല്ലാ സജ്ജീകരണ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് ലഭ്യമായ സൂചന.
Keywords: Alappuzha, Nehru Trophy
COMMENTS