ന്യൂഡല്‍ഹി: ഉറി, ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സംവിധായകന്‍ ആദിത്യ ധര്‍ ഇക്കൊല്ലത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടി. മലയാ...
ന്യൂഡല്‍ഹി: ഉറി, ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സംവിധായകന്‍ ആദിത്യ ധര്‍ ഇക്കൊല്ലത്തെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടി. മലയാളിയായ നടി കീര്‍ത്തി സുരേഷിന് തെലുങ്കു ചിത്രമായ മഹാനടിയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. അന്തരിച്ച എം.ജെ. രാധാകൃഷ്ണന്‍ ഓള് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നേടി.
ആയുഷ്മാന്‍ ഖുറാനയും (അന്ധദുന്‍) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫിലെ അഭിനയത്തിന് ജോജുവിനും മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം ദിലീപ് നായകനായ മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.
സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫ് നേടി. നടി ശ്രുതി ഹരിഹരനും പ്രത്യേക പരാമര്‍ശമുണ്ട്.
മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്)
മികച്ച സഹനടന്‍: ആനന്ദ് കിര്‍കിരെ (പുബാക്ക്)
മികച്ച സഹനടി: സുലേഖ (ബദായി ഹൊ)
Key words: National Film Awards, Keerthi Suresh, Adutya Dhar, Uri, MJ Radhakrishnan
COMMENTS