ന്യൂഡല്‍ഹി: നാരാദ കേസില്‍ മൂന്ന് തൃണമൂല്‍ എം.പിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയെ സ...
ന്യൂഡല്‍ഹി: നാരാദ കേസില്‍ മൂന്ന് തൃണമൂല്‍ എം.പിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സി.ബി.ഐ. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയെ സമീപിച്ചു.
തൃണമൂല്‍ എം.പിമാരായ കാകോളി ഘോഷ് ദസ്തിദര്‍, പ്രസൂണ്‍ ബാനര്‍ജി, മുന്‍ എം.പി. സുവേന്ദു അധികാരി എന്നിവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കാനാണ് സി.ബി.ഐ സ്പീക്കറുടെ അനുമതി തേടിയത്.
2014 ല്‍ നാരാദ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവലിന്റെ നേതൃത്വത്തില്‍ എക്‌സ് ഫയല്‍സ് എന്ന പേരിലെ സ്്റ്റിങ് ഓപ്പറേഷനില്‍ 12 തൃണമൂല്‍ നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി.
ഈ ദൃശ്യങ്ങള്‍ 2016 ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇവര്‍ പുറത്തുവിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.
എന്നാല്‍, ഇതുസംബന്ധിച്ച 2017 ലാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ചുവടുമാറ്റിയ മുകുള്‍ റോയ്, ലോക്‌സഭാ എം.പി.മാരായ സൗഗത റോയ്, അപാരുപപോഡാര്‍, സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, കാകോലി ഘോഷ്, ദസ്തിദര്‍ എന്നിവര്‍ക്കുപുറമേ ബംഗാള്‍ നഗരവികസന മന്ത്രി ഫിര്‍ഹദ് ഹക്കീം, ഗതാഗതമന്ത്രി സുവേന്ദു മുഖര്‍ജിക്കുമെതിരെ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Narada Case, CBI, Loksabha Speaker,
COMMENTS