ആലപ്പുഴ : പുന്നപ്രയില്‍ കാണാതായ മനുവിന്റെ മൃതദേഹം കടല്‍തീരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മനുവിനെ കൊന്ന് കടലില്‍ താഴ്ത്തിയെന്നാ...
ആലപ്പുഴ : പുന്നപ്രയില്‍ കാണാതായ മനുവിന്റെ മൃതദേഹം കടല്‍തീരത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
മനുവിനെ കൊന്ന് കടലില്‍ താഴ്ത്തിയെന്നായിരുന്നു പ്രതികള്‍ ആദ്യം പൊലീസിനോടു പറഞ്ഞിരുന്നത്. പൊലീസ് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഈ ശ്രമമെന്നാണ് കരുതുന്നത്. ഇവരുടെ വാക്കു മുഖവിലയ്‌ക്കെടുത്ത് പൊലീസ് കടലിലും തിരച്ചില്‍ നടത്തിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയായിരുന്നു പൊലീസ് ഇന്നലെ കടലില്‍ തിരച്ചില്‍ നടത്തിയത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ 19നു രാത്രി 9.30നു പറവൂരില്‍ ബാര്‍ ഹോട്ടലിനു സമീപമുണ്ടായ തര്‍ക്കത്തിനും അടിപിടിക്കുമൊടുവിലാണ് മനുവിനെ കാണാതായത്. സംഘര്‍ഷത്തിനു ശേഷം മനുവിനെ തട്ടിക്കൊണ്ടുപോയി ഗലീലിയ തീരത്തുവച്ചു കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച പിടിയിലായ പ്രതി പുന്നപ്ര കാക്കരിയില്‍ ജോസഫ് എന്ന ഓമനക്കുട്ട (19) നെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കുഴിച്ചിട്ട വിവരം സമ്മതിച്ചത്.
Key words: Manu, Murder Case, Punnapra
COMMENTS