കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നില് വീടിന് മുകളില് മണ്ണിടിഞ്ഞ് വീണ് കാണാതായ സരോജിനിയുടെ മൃതദേഹം കണ്ടെത്തി. ശരത്തിന്റെ ഭാര്യ ഗ...
കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നില് വീടിന് മുകളില് മണ്ണിടിഞ്ഞ് വീണ് കാണാതായ സരോജിനിയുടെ മൃതദേഹം കണ്ടെത്തി.
ശരത്തിന്റെ ഭാര്യ ഗീതുവിന്റെയും ഒന്നര വയസുള്ള മകന് ധ്രുവിന്റെയും മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. അമ്മയായ സരോജിനിക്കുവേണ്ടിയുള്ള തിരച്ചിലായിരുന്നു പിന്നീട്.
സരോജിനിയും കുടുംബവും താമസിച്ച് വന്നിരുന്ന വാടക വീട്ടിന് മുകളിലേക്ക് ശക്തമായ മഴയെത്തുടര്ന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇവരുടെ മകന് ശരത് അത്ഭുതകരമായി രക്ഷപ്പെട്ടു.
എന്നാല്, സരോജിനിയും, മകന്റെ ഭാര്യ ഗീതുവും ഒന്നര വയസുകാരന് ധ്രുവും അപകടത്തില്‌പ്പെടുകയായിരുന്നു.
Keywords: Kottakkunnu, Deady Body
COMMENTS