മലപ്പുറം:: കവളപ്പാറയില്‍ ഇപ്പോഴും തുടരുന്ന ശക്തമായ മഴയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന്റെ മറുഭാഗത്ത് വീണ്ടും ഉരുള്പ്പൊട്ടിയതിനെത...
മലപ്പുറം:: കവളപ്പാറയില്‍ ഇപ്പോഴും തുടരുന്ന ശക്തമായ മഴയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിന്റെ മറുഭാഗത്ത് വീണ്ടും ഉരുള്പ്പൊട്ടിയതിനെത്തുടര്ന്ന് രക്ഷാപ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തിവച്ചു.
കവളപ്പാറയിലേക്കുള്ള കരിമ്പുഴ പാലത്തിന്റെ ഒരു ഭാഗം തെന്നിമാറിയതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
നിലവില്‍ 43 പേര് കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് സൂചന.
38 പേര് മാത്രമാണ് മണ്ണിനടിയില്‍ കുടുങ്ങിയതെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍, അറുപതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം.
നാട്ടുകാരോടൊപ്പം ദുരന്ത നിവാരണസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന രക്ഷപ്രവര്‍ത്തനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
Keywords: Kavalapara, Missing People
COMMENTS