നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവളപാറയില്‍ ഉരുള്‍പ്പൊട്ടി ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി. മലയി...
നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവളപാറയില്‍ ഉരുള്‍പ്പൊട്ടി ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി.
മലയിടിഞ്ഞ് ഒന്നാകെ ഭൂദാനം കോളനിക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
നാല്‍പ്പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത സഹാചര്യത്തില്‍ നിലവില്‍ മലപ്പുറത്തെ സന്നദ്ധ സംഘടനയായ ട്രോമാ കെയര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
റോഡ് ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ട സാഹചര്യത്തില്‍ വ്യോമസേനയുടെ സഹായം മാത്രമാണ് പ്രതീക്ഷ.
Keywords: Nilambur, Kavalapara, flood
COMMENTS