ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള വിവരം ആഭ്യന്തര മന്ത്രി അമിത് ...
ന്യൂഡൽഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള വിവരം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിക്കുകയായിരുന്നു
തൊട്ടുപിന്നാലെ പദവി റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെക്കുകയും ചെയ്തു.
അമിത് ഷാ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ രാജ്യസഭയിൽ ബഹളത്തിന് ഇടയാക്കിയിരുന്നു.
ഇതോടൊപ്പംതന്നെ ജമ്മു കശ്മീരിനെ വിഭജിക്കാനും കേന്ദ്രം തീരുമാനമെടുത്തു. ലഡാക്ക്കേന്ദ്ര നിയന്ത്രണത്തിലുള്ള പ്രത്യേക പ്രദേശമായി മാറും.
കശ്മീർ ഡൽഹിക്കു സമാനമായി നിയമസഭയെ നിലനിർത്തിക്കൊണ്ടുതന്നെ കേന്ദ്ര ഭരണത്തിന് കീഴിൽ കൊണ്ടുവരാനാണ് തീരുമാനം.
കശ്മീരിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നിലനിൽക്കുകയായിരുന്നു. കൂടുതൽ സൈനികരെ കശ്മീരിലേക്ക് വിന്യസിക്കുകയും കശ്മീരിൽ ഉള്ള അന്യസംസ്ഥാനക്കാരെ എല്ലാം മടങ്ങിപ്പോകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുകയും ചെയ്തിതിരുന്നു. ഇതെല്ലാം സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ആണ് എടുത്തത്. രാഷ്ട്രീയ നേതാക്കളിൽ ചിലരെയും വിഘടനവാദി നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
മൊബൈൽ സേവനങ്ങളെല്ലാം റദ്ദ് ചെയ്തു. അതീവ ജാഗ്രതയിലാണ് സൈന്യവും.

COMMENTS