തിരുവന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ച ശ്രീറാമിന്റെ കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ ക...
തിരുവന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ച ശ്രീറാമിന്റെ കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസ് എടുക്കാന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അപകടത്തില്‍ ശ്രീറാമിനും പരിക്കേറ്റിരുന്നു.
ജറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ശ്രീറാം സ്വന്തം നിലയ്ക്കാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പോയത്.
ഉടന്‍ തന്നെ സ്റ്റേഷനില്‍ എത്തിച്ച് പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇപ്പോള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഇന്ന് രാവിലെ മ്യൂസിയം പൊലീസ് ആദ്യ എഫ്.ഐ.ആറില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയക്കുള്ള വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്.
അതേസമയം വാഹനം ഓടിച്ച അശ്രദ്ധയാലുണ്ടായ അപകടം എന്നാല്ലാതെ ശ്രീറാമിന്റെയോ, സുഹൃത്തായ വഫയുടെയോ പേര് എഫ്.ഐ.ആറില്‍ പറയുന്നില്ല.
എന്നാല്‍, കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ശ്രീറാമിനെയും പ്രതി ചേര്‍ക്കുമെന്നാണ് സൂചന.
രക്തപരിശോധനയില്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞാല്‍ ശ്രീറാമിനെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 185 -ാം വകുപ്പ് ചുമത്തിയും കേസ് എടുക്കും. മൂന്ന് വര്‍ഷം വരെ തടവു ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണിത്.
എഫ്.ഐ.ആറില്‍ പ്രതിയാകുകയാണെങ്കില്‍ സിവില്‍ സര്‍വ്വീസ് ചട്ടം അനുസരിച്ച് ശ്രീറാമിന്റെ ഐ.എ.എസ്, സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെക്കും.
അതേസമയം ശ്രീറാമിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
ഇതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും. ആരെങ്കിലും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
കാര്‍ വഫാ ഫിറോസിന്റേത്;
മൂന്ന് പ്രാവശ്യം അമിത വേഗതയുടെ പേരില്‍ കേസ്
അപകടസമയത്ത് ശ്രീറാമിന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രവാസി മോഡല്‍ കൂടിയായ വഫാ ഫിറോസിന്റെ പേരാണ് കാറിന്റെ രജിസ്‌ട്രേഷന്‍.
എന്നാല്‍, ഈ കാര്‍ മൂന്ന് പ്രാവശ്യം അമിത വേഗതയുടെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കേസില്‍ പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.
Keywords: DGP, Sri Ram, Wafa Firos, Car
 


 
							     
							     
							     
							    
 
 
 
 
 
COMMENTS