ബെയ്‌റൂത്ത്: പശ്ചിമേഷ്യയില്‍ യുദ്ധത്തിന് തുടക്കമിട്ട് ഇസ്രായേല്‍. ഇറാനുമായി ബന്ധമുള്ള സിറിയ, ഇറാഖ്, ലബ്‌നന്‍, പലസ്തീന്‍ എന്നീ രാജ്യ...
ബെയ്‌റൂത്ത്: പശ്ചിമേഷ്യയില്‍ യുദ്ധത്തിന് തുടക്കമിട്ട് ഇസ്രായേല്‍.
ഇറാനുമായി ബന്ധമുള്ള സിറിയ, ഇറാഖ്, ലബ്‌നന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ ഇസ്രായേല്‍ സൈന്യം ബോംബിടുകയും ഇനിയും ആക്രമിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
സിറിയയിലും പലസ്തീ0നിലെ ഗസയിലുമായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആദ്യ ആക്രമണം. തുടര്‍ന്ന് ഇറാഖിലെ ഇറാന്‍ അതിര്‍ത്തിയിലും, ഇറാഖില്‍ രണ്ടിടത്തും, ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലും ബോംബിട്ടു.
എന്നാല്‍, ഇസ്രായേല്‍ അക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ലബ് നനിലെ ഷിയാ സായുധ സംഘമായ ഹിസ്ബുല്ലയുടെ നേതാവ് ഹസന്‍ നസ്‌റുല്ല പ്രഖ്യാപിച്ചു.
പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളിലും സൈനിക കേന്ദ്രം സ്ഥാപിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നതെന്നാണ് ഇസ്രായേലിന്റെ വാദം.
അതേസമയം, ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി.
ഇറാന്‍ സൈന്യം ഉയര്‍ത്തുന്ന ഭീഷണിയെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
Keywords: Israsel, Iraq, Syria, Beirut, America
COMMENTS