ന്യൂഡൽഹി: 70 വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് ക...
രാജ്യത്ത് എല്ലാ മേഖലയിലും ഗുരുതരമായ സാമ്പത്തിക മുരടിപ്പ് നിലനിൽക്കുകയാണ്. സ്വകാര്യ മേഖലയിൽ പോലും സാമ്പത്തികപ്രതിസന്ധി ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
കേന്ദ്ര സർക്കാരിൻറെ പണലഭ്യത വളരെയേറെ താഴ്ന്നിരിക്കുന്നു. 70 വർഷത്തിനിടയിൽ ഇത്രയും ഗുരുതരമായ അവസ്ഥ ആദ്യമായാണ് രാജ്യം നേരിടുന്നത്. സ്വകാര്യ മേഖലയിൽ ആർക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണ്. പണം മുടക്കാൻ ആരും തയ്യാറാകുന്നില്ല.
കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് കുമാർ പറയാതെ പറയുന്നത് നോട്ടുനിരോധനത്തിലേക്കാണ്. നോട്ടുനിരോധനം വന്നതിൽ പിന്നെയാണ് പണം മുടക്കുന്നതിന് എല്ലാ മേഖലയിലും ഉള്ളവർ വിമുഖത കാണിക്കാൻ തുടങ്ങിയത്.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനം [ ജി ഡി പി ] 6.8 ശതമാനം ആയിരുന്നു. ഇത് നടപ്പു സാമ്പത്തിക വർഷത്തിൽ 5.7 ശതമാനം ആയി താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
രാജ്യത്ത് വാഹന നിർമ്മാണ രംഗത്ത് ഗുരുതരമായ പ്രതിസന്ധി ഉണ്ടെന്നും ലക്ഷക്കണക്കിന് പേർ തൊഴിൽ രഹിതരാവുകയാണെന്നും കഴിഞ്ഞദിവസം റിപ്പോർട്ട് വന്നിരുന്നു. ഇതെല്ലാം എല്ലാം രാജീവ് കുമാർ പറഞ്ഞ വാക്കുകൾ സത്യമാണെന്ന് സ്ഥിരീകരിക്കുന്നു.
COMMENTS